മഹിജയ്ക്ക് പോലീസിന്റെ പുതുപുത്തന്‍ വാഗ്ദാനം. രണ്ടാഴ്ചയ്ക്കകം കാണാമറയത്തുള്ള കൃഷ്ണദാസിന്റെ കൂട്ടാളികളെ കണ്ടെത്തി കൈയാമം വെക്കും. 90 ദിവസം കഴിഞ്ഞും കണ്ടെത്താന്‍ കഴിയാത്തവരെ രണ്ടാഴ്ച കൊണ്ട് കണ്ടെത്തുമെന്ന് പറയുന്ന ഡിജിപിയെ എന്തു തരം ജീവിയെന്നാണ് വിശേഷിപ്പിക്കേണ്ടത്. ഇതേ ഡിജിപി ഇന്നലെ പറഞ്ഞത് എസ്.പി. അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളെ പിടികൂടാന്‍ പണിപെടുകയാണെന്നാണ്. അതു കൊണ്ടാവാം 90 ദിവസം കഴിഞ്ഞപ്പോള്‍ വന്ന വാഗ്ദാനം തൊണ്ട തൊടാതെ വിഴുങ്ങില്ലെന്ന് മഹിജയും വ്യക്തമാക്കിയത്. ഒളിച്ചു നടക്കുന്നത് മൂന്ന് പ്രതികളാണ് ശക്തിവേല്‍, പ്രവീണ്‍, വിപിന്‍.എസ്പിക്ക് പകരം എഡിജിപി വന്നാല്‍ ശക്തിവേലിന്റെ ശക്തിയെല്ലാം ചോര്‍ന്നു പോകുമോ. കേരളത്തില്‍ പോലീസ്രാജോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.ബി ര