തിരുവനന്തപുരം: ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷമാണ്. പല ട്രഷറികളിലും പണമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നോട്ട് നല്കി. ആര്‍ബിഐ രാഷ്ട്രീയ ഉപകരണമായി മാറുന്നുവെന്നും മന്ത്രി ആരോപിച്ചു. ഇതിനിടയില്‍ പണമില്ലാത്തതിനാല്‍ കോട്ടയത്ത് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് മുടങ്ങി. ശാസ്താം കോട്ടയിലെ ട്രഷറിയില്‍ ഒന്നരക്കോടി ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്. റിസര്‍വ് ബാങ്കിന്റെ പക്കല്‍ നോട്ടില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി പറഞ്ഞു.