കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് പന്ത്രണ്ടുവയസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും അയല്‍വാസിയായ പൂജാരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുട്ടിയെ പൂജാരി പ്രകൃതിവിരുദ്ധ പീഡനത്തിന് ഉള്‍പ്പെടെ ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയുടെ കാമുകനായിരുന്നു ഇയാളെന്നാണ് പോലീസ് നല്കുന്ന വിവരം. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്നും പോലീസ് പറഞ്ഞു.