ന്യൂഡല്‍ഹി: പാതയോരത്തെ മദ്യവില്പന സംബന്ധിച്ച് കൂടുതല്‍ വിശദീകരണവുമായി സുപ്രീംകോടതി. ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്പന പാടില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ചു. അതേസമയം വിധിയിലൂടെ ഉദ്ദേശിച്ചത് മദ്യനിരോധനമല്ലെന്നും കോടതി വ്യക്തമാക്കി. റോഡപകടങ്ങള്‍ ഒഴിവാക്കാനാണ് ദേശീയ പാതയോരത്തെ മദ്യവില്പന കേന്ദ്രങ്ങള്‍ നിരോധിച്ചത്. അപകടങ്ങളില്‍ മരിച്ചവരേക്കുറിച്ച് ആരും പറയുന്നില്ല. ദേശീയപാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ച വിധിയെ ചോദ്യം ചെയ്തവരില്‍ കൂടുതലും സ്വകാര്യ വ്യക്തികളാണെന്നും കോടതി ചൂണ്ടിക്കാട്ടി.