തിരുവനന്തപുരം: എന്‍.സി.പിയുടെ പുതിയ മന്ത്രിയായി കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയെ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ എ.കെ. ശശീന്ദ്രനാണ് ചാണ്ടിയുടെ പേര് മന്ത്രിസ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വാങ്ങിയ ശേഷം മന്ത്രി സ്ഥാനത്തേയ്ക്ക് തോമസ് ചാണ്ടി തീരുമാനിച്ച വിവരം ഔദ്യോഗികമായി മുഖ്യമന്ത്രിയെ അറിയിക്കും. നിയമസഭയില്‍ എന്‍.സി.പിക്ക് രണ്ട് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. ഫോണ്‍വിളി വിവാദത്തില്‍ കുരുങ്ങി ശശീന്ദ്രന് പുറത്ത് പോയതോടെ കാര്യങ്ങള്‍ തോമസ് ചാണ്ടിക്ക് അനുകൂലമായി വരുകയാണ്. അതേസമയം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സി.പി.എമ്മില്‍ രണ്ടഭിപ്രായമുള്ളതായാണ് റിപ്പോര്‍ട്ട്.