കോഴിക്കോട്: കേരളത്തില്‍ ബാലചിത്രരചനാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയും കോഴിക്കോട്ടെ യൂണിവേഴ്സല്‍ ആര്‍ട്സിന്റെ സ്ഥാപകനുമായ ചിത്രകലാഗുരു കെ.പി. ആന്റണി മാസ്റ്ററുടെ ഓര്‍മ്മയ്ക്ക് 36 വയസ്. ചിത്രകലാപ്രദര്‍ശനം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചാണ് ശിഷ്യര്‍ പ്രിയപ്പെട്ട ഗുരുവിനെ സ്മരിച്ചത്. യൂണിവേഴ്സല്‍ ആര്‍ട്സ് സംഘടിപ്പിച്ച ബാലചിത്രരചനാ മത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം ആര്‍ട് ഗാലറിയില്‍ ഒരുക്കി. സ്കൂള്‍ യുവജനോത്സവം ഇല്ലാതിരുന്ന കാലത്താണ് ആന്റണി മാസ്റ്റര്‍ ഏഴു ദിവസം നീളുന്ന ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നതെന്ന് ശിഷ്യര്‍ ഓര്‍മ്മിച്ചു.