തിരുവനന്തപുരം: വിജിലന്‍സിന് കടിഞ്ഞാണിടാനുളള സര്‍ക്കാരിന്റെ നീക്കത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കടുത്ത പ്രതിഷേധത്തില്‍. വിജിലന്‍സ് ആസ്ഥാനത്ത് കിട്ടുന്ന പരാതികള്‍ പരിശോധനയില്ലാതെ ആഭ്യന്തര സെക്രട്ടറിക്ക് അദ്ദേഹം അയച്ചു തുടങ്ങി. അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ വകുപ്പ് തലത്തില്‍ പരിശോധന നടത്തിയ ശേഷമെ നടപടി സ്വീകരിക്കാവുയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജേക്കബ് തോമസിന്റെ നടപടി.