തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും ദിവസം 100 രൂപ മാത്രമാണ് കൂലിയായി ലഭിക്കുന്നത്. 32 വര്‍ഷമായി കുട്ടികളെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയുടെ ശമ്പളം 5000 രൂപ മാത്രമാണ്. എയ്ഡഡ് സ്കൂളുകളില്‍ 6000 പ്രീ പ്രൈമറി അദ്ധ്യാപകരാണ് ഉള്ളത്. സര്‍ക്കാര്‍ ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.