പാലക്കാട്: മലമ്പുഴ ഉദ്യാന നവീകരണത്തിന്റെ മറവില്‍ നടന്നത് വന്‍ സാമ്പത്തിക അഴിമതിയെന്ന് വിജിലന്‍സ്. ചെടികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് 49 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ത്വരിതപരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥരടക്കം നാലു പേരെ പ്രതിയാക്കി വിജിലന്‍സ് കേസും രജിസ്റ്റര്‍ ചെയ്തു. വി.എസ് അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലമ്പുഴ ഉദ്യാന നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിനായി 19 കോടിരൂപ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്ടത്തനങ്ങളില് വന്‍ അഴിമതിയുണ്ടായെന്നാണ് കണ്ടെത്തല്‍.