കോയമ്പത്തൂര്‍: മണിപ്പുരിലെ ജനങ്ങള്‍ പ്രബുദ്ധരാകേണ്ടതുണ്ടെന്നും ബിജെപി നേടിയ വിജയം പണക്കൊഴുപ്പിന്റേതും കയ്യൂക്കിന്റേതുമാണെന്നും മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള.കേരളം ജനത എല്ലാക്കാലത്തും എന്നെ പിന്തുണച്ചിട്ടുണ്ട്. കേരളത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ അതിയായ താല്പര്യമുണ്ട്. എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കാനാണ് കേരളത്തില്‍ എത്തിയത്. അവര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടര്‍ന്നാണ് ഒരുമാസത്തെ പരിപൂര്ണവിശ്രമത്തിനായി ഇറോം ശര്‍മിള അട്ടപ്പാടിയിലെ ശാന്തിഗ്രാമത്തിലെത്തുന്നത്. സാമൂഹിക പ്രവര്‍ത്തകയായ ഉമാപ്രേമന്‍ അട്ടപ്പാടിയില്‍ ആരംഭിച്ച ശാന്തിഗ്രാമത്തിലായിരിക്കും താമസം.ചില സുഹൃത്തുകളുടെ ക്ഷണത്തെത്തുടര്‍ന്നാണ് അവരുടെ കേരളസന്ദര്‍ശനം.