ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി സഹായം തേടി നഗ്നയായി ഓടി. ഞായറാഴ്ച രാവിലെ കിഴക്കന്‍ ഡല്‍ഹിയിലായിരുന്നു സംഭവം. 26 കാരിയായ നേപ്പാളി യുവതിയെയാണ് അഞ്ചംഗ സംഘം അപ്പാര്‍ട്ട്മെന്റില്‍ വെച്ച് പീഡിപ്പിച്ചത്. പീഡനത്തിനിടെ യുവതി അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട യുവതി നഗ്നയായി സഹായത്തിനായി തെരുവിലൂടെ നടന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതി സഹായത്തിനായി സമീപിച്ചിട്ടും പലരും സഹായിച്ചില്ലെന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പോലീസ് പറഞ്ഞു.അവസാനം ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിക്ക് സഹായം നല്‍കിയത്.