തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് അനിശ്ചിതകാലത്തേക്ക് നിരാഹാര സമരം തുടരും. നേരത്തെ മൂന്ന് ദിവത്തേക്ക് തുടങ്ങിയ നിരാഹാരമാണ് ആര്.എല്‍.വി രാമകൃഷ്ണനും കുടുംബവും അനിശ്ചിതകാലത്തേക്ക് നീട്ടിയത്. സമരം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് സമരം നീട്ടുന്നത്. ഫോറന്‍സിക് പരിശോധന അട്ടിമറിയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടണമെന്നാണ് ആവശ്യം. എന്നാല്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകളും സമരത്തില്‍ പങ്കെടുക്കുന്നില്ല.