തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കരയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാരെ സ്ഥലം മാറ്റി ആരോഗ്യവകുപ്പ് സംരക്ഷിച്ചു. അന്വേഷണത്തില്‍ ഇവര്‍ കൈക്കൂലി വാങ്ങുന്നതായി ബോധ്യപ്പെട്ടുവെങ്കിലും ക്രിമിനല്‍കുറ്റം ചെയ്തവര്‍ക്കെതിരെ അച്ചടക്കനടപടി മാത്രമാണെടുത്തിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കെതിരെ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു.