കൊച്ചി: നടിയെ ആക്രമിച്ചകേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തങ്ങിയത് വാഗമണില്‍. കോയമ്പത്തൂരില്‍ നിന്നും മുങ്ങിയ പള്‍സര്‍ സുനി കൂട്ടുപ്രതി വിജേഷുമൊത്ത് ബൈക്കില്‍ വാഗമണ്ണില്‍ എത്തുകയായിരുന്നു. വാഗമണില്‍ നിന്ന് ഭക്ഷണം വാങ്ങിയ ഇരുവരേയും ഹോട്ടല്‍ ഉടമ തിരിച്ചറിഞ്ഞു. സുനിയെ വാഗമണില്‍ എത്തിച്ച് പോലീസ് തെളിവെടുക്കുകയാണ്. ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. പള്‍സര്‍ സുനിയും വിജീഷും ബൈക്കിലായിരുന്നു ഇവിടെ എത്തിയത്.