കോഴിക്കോട്: കടുത്ത വേനലില്‍ മനസ്സുകുളിര്‍ക്കുന്ന സഹായവുമായി പോലീസ്. മുതുക്കാട് കുളത്തൂര്‍ ആദിവാസി കോളനിക്കാര്‍ക്ക് ഇനി കുടിവെള്ളം തേടി കാട് കയറേണ്ട. അറുപതിനായിരം രൂപ ചെലവില്‍ പോലീസ് ഒരുക്കിയ കുടിവെള്ള പദ്ധതി നാല്പത് കുടുംബങ്ങള്‍ അനുഗ്രഹമായി മാറി. ലക്ഷങ്ങള്‍ ചെലഴിച്ച് നിര്‍മ്മിച്ച് കുടിവെള്ള പദ്ധതി ശിലാഫലകം മാത്രമായി അവശേഷിച്ച കഥയായിരുന്നു ഒരു വര്‍ഷം മുമ്പ് വരെ കുളത്തൂര്‍ ആദിവാസക്കോളനിക്കാര്ക്കും പറയാനുണ്ടായിരുന്നത്.