ഇന്ന് രണ്ട് വാചകങ്ങളാണ് കേരളം ശ്രദ്ധിച്ചത് ഒന്ന് ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്നുളള പ്രസ്താവന. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍. രണ്ട് വെറും പാവമായിരുന്ന എന്റെ കുഞ്ഞിനെ കൊന്നവരെ അറസ്റ്റ് ചെയ്തതിന് ശേഷം വീട്ടില്‍ വന്നാല്‍ മതിയെന്ന ഒരമ്മയുടെ വാക്കുകള്‍. മുഖ്യമന്ത്രിയോട് ജിഷ്ണുവിന്റെ അമ്മ പറഞ്ഞ വാക്കുകള്‍. രണ്ടിലും നായകനോ പ്രതിനായകനോ ആയി മുഖ്യമന്ത്രിയുണ്ട്. എന്ത് പറഞ്ഞില്ലയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നടിയെ ആക്രമിച്ചാല്‍ ഗൂഢാലോചനയില്ലെന്ന്. കാള പെറ്റെന്ന് കേട്ടപ്പോള്‍ ചെന്നിത്തല കയറെടുത്തെന്ന്. ഒറ്റ ചോദ്യം എന്തിനാണ് താങ്കള്‍ ഇങ്ങനെ പറയുന്നത്. ഇവിടെ തിരുത്തലല്ല താങ്കള്‍ നടത്തിയത്. അങ്ങനെ പറഞ്ഞിട്ടെയില്ലെന്ന അസത്യം പറയുകയാണ്. പങ്കെടുക്കുന്നവര്‍- എം. ഷാജര്‍ഖാന്‍, ആന്റണിരാജു, ശ്രീജിത്ത്, വി.വി രാജേഷ്, പന്തളം സുധാകരന്.