കൊച്ചി: നടിയില്‍ നിന്ന് അമ്പത് ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു പദ്ധതിയെന്ന് പള്തസര് സുനി പോലീസിന് മൊഴി നല്കി. കാമുകിയുമായി ജീവിക്കാനാണ് പണം സമ്പാദിക്കാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സുനി പോലീസിനോട് പറഞ്ഞു. നടി കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെ പദ്ധതി പൊളിയുകയായിരുന്നു. അതേസമയം തനിക്കെതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ആരോപിച്ച് നടന് ദിലീപ് ഡി.ജി.പിയ്ക്ക് രേഖാമൂലം പരാതി നല്കി.