കൊച്ചി: നിഷ്ഠൂരമായ കുറ്റകൃത്യം ചെയ്ത് ഒളിവില്‍ കളിഴിയുമ്പോഴും പള്‍സര്‍ സുനിയ്ക്ക് ചെയ്ത കുറ്റത്തില്‍ പശ്ചാത്താപമില്ലായിരുന്നു. പോലീസ് പിന്നാലെയുള്ളതൊന്നുമായിരുന്നില്ല തന്റെ കാമുകിയുടെ ഇപ്പോഴത്തെ അവസ്ഥയിലായിരുന്നു ഇയാളുടെ ആശങ്കയത്രയും. കാമുകിയുടെ വിവരങ്ങളറിയാന്‍ പള്‍സര്‍ നിരന്തരം സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ പുറത്ത് കേള്‍ക്കുന്നതെല്ലാം ശരിയല്ലാ എന്നും ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.