കൊച്ചി: കോയമ്പത്തൂരില്‍ നിന്ന് അപ്രത്യക്ഷനായ പള്‍സര്‍ സുനി കീഴടങ്ങാനായി കൊച്ചിയിലെ അഭിഭാഷകയെ ബന്ധപ്പെട്ടതാണ് ഇയാളുടെ അറസ്റ്റിലേയ്ക്ക് നയിച്ചത് അഭിഭാഷകയുടെ നീക്കങ്ങള്‍ ചോര്‍ത്തിയ പോലീസ് സുനി എറണാകുളം എ.സി.ജെ.എം കോടതിയിലെത്തുമെന്ന് ഉറപ്പിച്ചിരുന്നു. സംഭവശേഷം നാടുവിട്ട സുനി. പല സുഹൃത്തുക്കള്‍ വഴി കാമുകിയുമായി ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. സുനിയുടെ ഫോണ്‍ സംഭാഷണങ്ങളടക്കം പോലീസിന് ലഭിച്ചു.