കൊച്ചി: ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയും സംഭവത്തില്‍ പ്രതിഷേധവും രേഖപ്പെടുത്താനായി ചേര്‍ന്ന കൂട്ടായ്മയില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും പങ്കുചേര്‍ന്നു. സിനിമാ പ്രവര്‍ത്തകര്‍ക്ക് പുറമേ എം.എല്‍.എമാരായ ഹൈബി ഈഡന്, പിടി, തോമസ്, സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ്, ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.