കൊച്ചി: കൊച്ചിയില്‍ രാത്രി യാത്ര സ്ത്രീകള്‍ക്ക് പേടി സ്വപ്നമായി കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ രാത്രി നടിക്കുനേരെ ആക്രമണം കൂടി ഉണ്ടായപ്പോള്‍ ആശങ്ക കൂടിയതായി സ്ത്രീകള്‍ പറയുന്നു. രാത്രിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ലഭിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയും ഭര്‍ത്താവും ഒരാഴ്ചമുന്പ് ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു.