കൊച്ചി: ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളാണ് പിടിയിലായത്.കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലാവുന്നത്. ഇവരെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പള്‍സര്‍ സുനിയുടെ ഗുണ്ടാസംഘവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍. സംഭവത്തിന് ശേഷം സംസ്ഥാനം വിട്ട ഇവരെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പിടികൂടിയത്.