തിരുവനന്തപുരം: സി.പി.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ഇ. പി. ജയരാജന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. എസ്എഫ്ഐയെയും ഡിവൈഎഫ്ഐയെയും വിമര്‍ശിക്കുന്നവര്‍ വലതുപക്ഷത്തിന് സേവനം ചെയ്യുന്നവരാണെന്ന് അദ്ദേഹം ആരോപിച്ചു. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതു പക്ഷത്തു നില്‍ക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ്, എസ് എഫ് ഐ യെ കരിവാരിത്തേക്കാന്‍ നടക്കുന്ന ചിലരെന്നും ഇ.പി ജയരാജന് ആരോപിക്കുന്നു.