തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ആഞ്ഞാടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും ധാര്‍ഷ്ട്യമാണ് സമരം വഷളാകാന്‍ കാരണമായത്. യോജിച്ചുള്ള പോരാട്ടത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് എന്തിനാണെന്നും കാനം ചോദിച്ചു. ജനകീയ സമരങ്ങളോട് മുഖം തിരിച്ചാല്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലും. നന്ദിഗ്രാം ഓര്‍ക്കണം. താമസിച്ചുവന്ന് നേരത്തെപോയവരാണ് സമരത്തില്‍നിന്ന് എന്തുനേടിയെന്ന് ചോദിക്കുന്നത്. ഞങ്ങളാണ് ശരിയെന്ന നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ല. ബഹുജനപോരാട്ടത്തില് രാഷ്ട്രീയവേര്‍തിരിവ് ആവശ്യമില്ല. എ.ഐ.എസ്.എഫിന്റെ സാന്നിധ്യംകൊണ്ടാണ് ബി.ജെ.പി.ക്കുമാത്രമായി സമരത്തിന്റെ ക്രെഡിറ്റ് കൊണ്ടുപോകാനാകാതെ വന്നത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.