തിരുവനന്തപുരം: സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് തലസ്ഥാനനഗരിയില്‍ ഷീ ടാക്സികള്‍ ആരംഭിച്ചു. സ്ത്രീ സുരക്ഷയും സ്ത്രീ സംരക്ഷണവും ലക്ഷ്യമാക്കി സാമൂഹികനീതി വകുപ്പ് സ്ത്രീകള്‍ക്കായി സ്ത്രീകള്‍ മാത്രം ഓടിക്കുന്ന ടാക്സികള്‍ തുടങ്ങിയത്. ആദ്യഘട്ടമായി തലസ്ഥാനനഗരിയില്‍ ആരംഭിച്ച അഞ്ച് ടാക്സികള്‍ നടി മഞ്ജു വാര്യരും മന്ത്രി എം.കെ. മുനീറും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. പ്രത്യേകം പരിശീലനം ലഭിച്ച അഞ്ചു പേരാണ് സ്ത്രീ ടാക്സികളുടെ സംരംഭകരും ഡ്രൈവര്‍മാരും. ടാക്സി ആവശ്യമുള്ള സ്ത്രീയാത്രക്കാര്‍ 8590000543 എന്ന ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും വിളിക്കാം. നിലവിലുള്ള ലോക്കല്‍ ടാക്സി നിരക്ക് തന്നെയാണ് ഷീ ടാക്സികളും ഈടാക്കുക.