ചെന്നൈ: മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ പരസ്പരം കരുനീക്കങ്ങള്‍ നടത്തി എഐഡിഎംകെയിലെ പനീര്‍ശെല്‍വം ശശികല വിഭാഗങ്ങള്‍. കോടതി നിര്‍ദേശത്തിന് പിന്നാലെ തങ്ങളെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി ശശികലയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം എംഎല്‍എമാര്‍ മാധ്യമങ്ങളെ കണ്ടു. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇവര്‍ പറഞ്ഞു. ഇതിനുമുമ്പേ വെട്രിവേല്‍ എംഎല്‍എ പാര്‍ട്ടി ആസ്ഥാനത്ത് എത്തി മാതൃഭൂമി ന്യൂസിനോട് സംസാരിച്ചിരുന്നു.