ന്യൂഡല്‍ഹി: പ്രവാസിമലയാളികളുടെ സാമ്പത്തികസഹായത്തോടെ കേരളത്തിലെ റെയില്‍വേസ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഉള്‍പ്പെടെ 23 റെയില്‍വേസ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റെയില്‍വേ ഭൂമിയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ വികസനപ്രവര്‍ത്തനം നടപ്പാക്കി സ്റ്റേഷന് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതാണ് പദ്ധതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ 52 ഏക്കര്‍ സ്ഥലമാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക. കോഴിക്കോടിനുപുറമേ ചെന്നൈ സെന്‍ട്രലാണ് പദ്ധതിയില്‍ ഇടംപിടിച്ച ദക്ഷിണറെയില്‍വേയിലെ മറ്റൊരു സ്റ്റേഷന്.