ചെന്നൈ: ജയലളിതയുടെ തോഴി ശശികല നടരാജന് തമിഴ്നാട് മുഖ്യമന്ത്രിയാകും. അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി യോഗം ശശികലയെ നേതാവായി തെരഞ്ഞെടുത്തു. ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. വ്യാഴാഴ്ചയാണ് ശശികലയുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയുടെ തോഴിയില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയാകുന്ന അപൂര്‍വ ചരിത്രമാണ് ശശികലയുടേത്. രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം ശശികലയ്ക്ക് അന്യമല്ല. പതിറ്റാണ്ടുകളോളം ജയലളിതയുടെ നിഴലായി നിന്നുവെന്ന ഒറ്റ ഘടകമാണ് ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രി പദത്തിലെത്തിച്ചിരിക്കുന്നത്.