ബട്ടിണ്ട: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത പ്രതിസന്ധിയാണ് പഞ്ചാബിലെ ബി.ജെ.പി യില്‍ ഉടലെടുത്തിരിക്കുന്നത്. പഞ്ചാബ് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സഹ മന്ത്രിയുമായ വിജയ് സാംപ്ല രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആറു സ്ഥാനാര്‍ത്ഥികളുടെ പേരുകളുള്ള അവസാന പട്ടിക ബി.ജെ.പി പുറത്തു വിട്ടതിന് പിന്നാലെയാണ് നടപടി. രണ്ട് പദവികളും താന്‍ ഒഴിയാന്‍ സന്നദ്ധനാണെണ് കാണിച്ച് വിജയ് സാംപ്ല ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കിയതായും സൂചനയുണ്ട്.ഫഗ്വാര മണ്ഡലത്തില്‍ സോം പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് സാംപ്ലയുടെ പ്രതിഷേധം. ഈ സീറ്റ് സ്വന്തം അടുപ്പക്കാരന് നല്കാന് സാംപ്ല നീക്കം നടത്തിയിരുന്നു .ബി.ജെ.പി ദേശീയ നേതാക്കള്‍ സാംപ്ലയുമായി സംസാരിച്ചു.