സി.കെ.പദ്മനാഭന്റെ ചെഗുവേര പരാമര്‍ശത്തില്‍ ആര്.എസ്.എസിന് അതൃപ്തി. ചെഗുവേര മാതൃകയാക്കേണ്ട വ്യക്തിത്വമല്ലെന്ന് ആര്.എസ്.എസ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ബി.ജെ.പി നേതൃയോഗങ്ങള്‍ കോട്ടയത്ത് ആരംഭിച്ച അവസരത്തിലാണ് സി.കെ.പിയുടെ ചെഗുവേര പരാമര്‍ശത്തില്‍ ആര്.എസ്.എസ് നീരസം പ്രകടിപ്പിച്ചത്. വിവാദങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തു. നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചു. ചെഗുവേരയെക്കുറിച്ച് അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണമെന്നും അദ്ദേഹത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണമെന്നുമാണ് രണ്ട് ദിവസം മുമ്പ് സി.കെ.പദ്മനാഭന് പറഞ്ഞത്. ചെഗുവേരയില്‍ ചേരിതിരിവ് എന്തുകൊണ്ട്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കെ.ടി. കുഞ്ഞിക്കണ്ണന്, കെ. കുഞ്ഞിക്കണ്ണന്, കെ.സി ഉമേഷ്ബാബു എന്നിവര്‍.