കോഴിക്കോട്: എഴുത്തുകാരന് കമല്‍ സി ചവറ തന്റെ പുസ്തകമായ സ്മശാനങ്ങളുടെ നോട്ട് പുസ്തകം കത്തിച്ചു. മോദി, പിണറായി കൂട്ട് ഭരണത്തിന്റെ 'ഫാസിസ്റ്റ്' നിലപാടില്‍ പ്രതിഷേധിച്ചാണ് കമല്‍ സി ചവറ പുസ്തകം കത്തിച്ചത്. നേരത്തെ ഈ പുസ്തകത്തിലെ വരികള്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് യു.എ.പി.എ പ്രകാരം കമല്‍ സി ചവറയ്ക്കെതിരെ കേസെടുത്ത് വിവാദമായിരുന്നു.