ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലുള്ള പ്രധാനമന്ത്രിയുടെ പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ്. ഇത് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് കത്തയച്ചു. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഭരണ നേട്ടങ്ങള്‍ കാണിക്കുന്ന മുഖ്യമന്ത്രിമാരുടെ പോസ്റ്ററുകള്‍ക്കുള്ള വിലക്ക് പ്രധാനമന്ത്രിക്കും ബാധകമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിന് മോദി പേടിയാണെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.