സംസ്ഥാനത്തെ തിയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. വിനോദ നികുതിയും സെസും അടയ്ക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് റെയ്ഡ്. എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തിയറ്ററിലും റെയ്ഡ് നടക്കുകയാണ്. സിനിമാ പ്രതിസന്ധിയില്‍ പ്രതിസ്ഥാനത്ത് തുടരുന്ന തിയറ്റര്‍ ഉടമകളെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് പൊടുന്നനെയുള്ള റെയ്ഡ് എന്ന് വിലയിരുത്തപ്പെടുന്നു. പങ്കെടുക്കുന്നവര്‍- ലിബര്‍ട്ടി ബഷീര്‍, കല്ലിയൂര്‍ ശശി, ലെനിന് രാജേന്ദ്രന്, സെവെന്‍ ആര്‍ട്സ് വിജയകുമാര്‍ എന്നിവര്‍.