മന്ത്രിമാര്‍ക്ക് എതിരായ കേസുകളില്‍ അനാസ്ഥ കാണിക്കുന്നതില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതിയുടെ വിമര്‍ശനം. തോട്ടണ്ടി ഇറക്കുമതിയില്‍ മന്ത്രി മെഴ്സിക്കുട്ടിയമ്മയ്ക്ക് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിമര്‍ശനമുന്നയിച്ചത്. മന്ത്രിമാര്‍ക്ക് എതിരായ കേസുകള്‍ കോടതിയില്‍ എത്തിയ ശേഷമാണ് വിജിലന്‍സ് കേസെടുക്കാന്‍ തയ്യാറാകുന്നതെന്ന് വിജിലന്‍സ് കോടതി പറഞ്ഞു. മെഴ്സിക്കുട്ടിയമ്മയ്ക്ക് എതിരായ പരാതി മൂന്നുതവണ കോടതിയില്‍ എത്തിയ ശേഷമാണ് വിജിലന്‍സ് കേസെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ് സര്‍ക്കാര്‍ വിലാസം സംഘടനയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എസ്.ആര് ശക്തിധരന്, വി.മുരളീധരന്, കെ.ശിവദാസന്‍നായര്‍, സി.ആര്.നിലകണ്ഠന്‍ എന്നിവര്‍.