ഡൊണാല്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പാട്ട് പാടാനില്ലെന്ന് അമേരിക്കയിലെ പ്രശസ്ത സംഗീത ട്രൂപ്പായ മൊര്‍മോണ്‍ സംഘാംഗം, ജാന്‍ ചേമ്പര്ലിന്. ചടങ്ങിന്റെ ഭാഗമായാല്‍ ഫാസിസത്തിന് പിന്തുണ നല്കുന്ന നടപടിയാകും അത്. ഇക്കാരണത്താല്‍ സംഗീത ട്രൂപ്പില്‍ നിന്ന് വിരമിക്കാനാണ് ജാന്‍ ചേമ്പര്‍ലിന്റെ തീരുമാനം. 20നാണ് പ്രസിഡന്റായി ട്രംപ് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത്. പ്രൗഢവും ഗംഭീരവുമായ ചടങ്ങുകളാണ് വൈറ്റ്ഹൗസില്‍ ഒരുങ്ങുന്നത്. ഇതിനിടെയാണ് പ്രശസ്ത ഗായിക ജാന്‍ ചേമ്പര്ലിന് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. ട്രംപിനെ പോലൊരു ഫാസിസ്റ്റ് ഭരണാധികാരിക്ക് വേണ്ടി പാടുന്ന സംഗീത ട്രൂപ്പില്‍ ഇനി താന്‍ ഭാഗമായിരിക്കില്ല. ട്രൂപ്പില്‍ നിന്ന് വേദനയോടെ വിരമിക്കുകയാണെന്നും ജാന്‍ ചേമ്പര്ലിന് വിശദീകരിക്കുന്നു.