കൊച്ചി: ലോകത്തിന്റെ വിവിധഭാഗത്തുന്നിന്നും എത്തിയ കലാകാരന് മാരുടെ ഭാവനകള്‍ ബിനാലെയെ സുന്ദരമാക്കുന്നു. 97 കലകാരന്മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ബിനാലെയുടെ പ്രധാന വേദിയായ അസ്പിന്‍വാളില്‍ കാഴ്ചക്കാരെ ആദ്യം കാത്തിരിക്കുന്നത് പിരമിഡുകളുടെ അതേ മാതൃക.സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തില്‍ തൊഴില്‍ നഷ്ടമായ സമൂഹത്തെ കാണിക്കുന്ന ഗോസ് കീപ്പിങ്ങ് എന്ന കലാരൂപം. കാഴ്ചയുടെ കൗതുകത്തിനും അപ്പുറം ചോദ്യങ്ങളും ഉയര്‍ത്തുന്നു ബിനാലെ.