ക്രിമിനല്‍ കേസില്‍ പ്രതിയായ എം എം മണിയെ മന്ത്രിസഭയില്‍ നിന്നും മാറ്റണം എന്നാവശ്യപ്പെട്ട് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിക്ക് വി എസിന്റെ കത്ത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ക്രിമിനല്‍ കേസില്‍പ്പെട്ടാല്‍ അവരെ ഒഴിവാക്കും എന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് ചൂണ്ടിക്കാട്ടിയാണ് വി എസിന്റെ കത്ത്. എന്നാല്‍ എം എം മണിയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര നേത്യത്വത്തിന് കത്തയച്ച സംഭവത്തോട് പരസ്യമായി പ്രതികരിക്കുവാന്‍ വി എസ് തയ്യാറായില്ല. വി എസിന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മണിക്ക് അയോഗ്യത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.സൂപ്പര്‍ പ്രൈം ടൈമില്‍ പങ്കെടുക്കുന്നവര്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഭാസുരേന്ദ്രബാബു, സി പി ഉദയഭാനു, എന്‍ പി ചെക്കുട്ടി എന്നിവര്‍.