കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ ധ്രുവ് ഹെലികോപ്റ്ററുകളുടെ ആദ്യ സ്ക്വാഡ്രണ്‍ കമ്മിഷന് ചെയ്തു. ഐ.എന്‍.എസ്. 322 എന്നു നാകരണം ചെയ്ത സ്ക്വാഡ്രന്റെ ഉദ്ഘാടനം ഉത്തര നാവികസേന കമന്‍ഡാന്റ് വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹ നിര്‍വഹിച്ചു. ഐ.എന്‍.എസ്. ഗരുഡയുടെ 60 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലാണ് പുതിയ സ്ക്വാഡ്രന്റെ രൂപീകരണം. 2002 മുതല്‍ നാവികസേനയ്ക്കൊപ്പമുള്ള ധ്രുവ് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത ആദ്യ ഹെലികോപ്റ്ററാണ്.