മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ ഇല്ലാത്ത വന്‍ നിക്ഷേപം കണ്ടെത്തിയതായി സി.ബി.ഐ. നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം നവംബര്‍ 10 മുതല്‍ അഞ്ച് ദിവസത്തിനിടെ 266 കോടി രൂപയാണ് ബാങ്കില്‍ നിറഞ്ഞത്. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സഹകരണ ബാങ്കുകളിലും കള്ളപ്പണം വെളുപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സഹകരണ ബാങ്കില്‍ നടക്കുന്ന പരിശോധനകള്‍ക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തുവന്നു. രാഷ്ട്രീയ ലക്ഷ്യമാണ് പരിശോധനയ്ക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ റെയ്ഡിന് പിന്നിലെ രഹസ്യം എന്തെന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ സുരേന്ദ്രന്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ ശിവദാസന്‍ നായര്‍, പ്രദീപ് മേനോന്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍.