മലപ്പുറം:ഫൈസല്‍ കൊലപാതകത്തില്‍ ആര് എസ് എസിനെതിരെയും ഗൂഢാലോചനകള്‍ നടന്ന പാര്‍ട്ടി ഓഫീസുകള്‍ ക്കെതിരെയും സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഉന്നതരുടെ പങ്ക് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. ഫൈസലിന്റെ കൊല പാതകത്തില്‍ പോലീസിന്റെ അന്വേഷണം വേണ്ടത്ര കാര്യക്ഷമമല്ല. മറ്റു പ്രതികളെ ഉടന്‍ പിടികൂടി കടുത്ത നടപടിയുണ്ടാകണം. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഫൈസല്‍. ഭാര്യക്ക് ജോലി നല്‍കണമെന്നും മറ്റു സഹായങ്ങളും ആവശ്യപ്പെട്ട് ഫൈസലിന്റെ ഉമ്മ കോടിയേരി ബാലകൃഷ്ണന് നിവേദനം നല്കി. കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്കാന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കോടിയേരി പറഞ്ഞു. കൊടിഞ്ഞിയില്‍ ഫൈസലിന്റെ വീട് സന്ദര്‍ശിക്കുയായിരുന്നു കോടിയേരി.