കോഴിക്കോട്: കോഴിക്കോടുകാര്‍ക്ക് നീന്തിത്തുടിക്കാന്‍ സര്‍ക്കാര്‍ വക നീന്തല്‍ക്കുളം. എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ വികസനഫണ്ട് ഉപയോഗിച്ചാണ് ഈസ്റ്റ് നടക്കാവ് യു.പി. സ്കൂള്‍ മുറ്റത്ത് സ്വിമ്മിംഗ് പൂള് പണിതത്. നടന് മോഹന്‍ ലാല്‍ ഉദിഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച സ്ഥലത്താണ് നീന്തല്‍ക്കുളം. 83 ലക്ഷം രൂപ ഇതിനു ചെലവായി. 70 ലക്ഷം രൂപ ചെലവളിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ ഫെസിലിറ്റേഷന്‍ സെന്റരും നിര്‍മ്മിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ നീന്തല്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.