വെള്ളിത്തിരയിലെ തിളങ്ങും താരമായായിരുന്നു തുടക്കം, എം.ജി.ആര് എന്ന ത്രയാക്ഷരത്തിന്റെ തിളക്കത്തില്‍ തമിഴക രാഷ്ട്രീയത്തിലേക്ക്. 1982ല്‍ എ.ഐ.എ.ഡി.എം.കെയില്‍ അംഗം. ജയലളിതയുടെ രാഷ്ട്രീയ ജീവിതം സിനിമാകഥപോലെ അതിശയങ്ങള്‍ നിറഞ്ഞതായിരുന്നു.ചവിട്ടിതാഴ്ത്തപ്പെട്ടപ്പോഴെല്ലാം കൂടുതല്‍ കരുത്തോടെ അവര്‍ തിരിച്ചെത്തിക്കൊണ്ടിരുന്നു. ദ്രാവിഡ പാര്‍ട്ടിയുടെ പാരമ്പര്യങ്ങളിലൂന്നിയുള്ളതായിരുന്നില്ല ജയലളിതയുടെ രാഷ്ട്രീയം. എന്നിട്ടും, എം.ജി.യാര്ക്കു ശേഷം പുരട്ച്ചിതലൈവയെന്ന പട്ടം നേടിയെടുക്കാനവര്ക്കായി. നേട്ടങ്ങള്‍ സ്വന്തമാക്കാനായി അവര്‍ നടന്നുകയറിയ കനല് വഴികള്‍ ചെറുതൊന്നുമായിരുന്നില്ല. അധികാരത്തിന്റെ ആരംഭകകാലത്ത് പക്വതയില്ലാതെ നടത്തിയ നീക്കങ്ങളുടെ കരിനിഴലുകല് തലൈവിയെ അവസാനംവരെ പിന്തുടര്ന്നു.