പമ്പ: ശബരിമല തീര്‍ത്ഥാടനത്തില്‍ ഏറെ പ്രാധാന്യമുള്ള പമ്പാസ്നാനം ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് ദുരിതമായേക്കും. മണ്ഡലകാലത്തിന് മുന്നോടിയായി മാലിന്യ നീക്കം ഇതുവരെ തുടങ്ങിയിട്ടില്ല. പടവുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. പ്ലാസ്റ്റിക്കും നദിയില്‍ തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങളും ഇനിയും നീക്കിയിട്ടില്ല. പടവുകളും വൃത്തിയാക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ മണ്ഡലകാലത്തിന് ആഴ്ചകള്‍ക്കുമുമ്പ് പമ്പ ശുചീകരിച്ചിരുന്നു. തടയണകള്ക്കുള്ള ചാക്കുകള്‍ എത്തിച്ചതു മാത്രമാണ് ഈ വിഷയത്തില്‍ അധികൃതര്‍ നടത്തിയ ഏക ഇടപെടല്‍.