കൊച്ചി: ചാള്‍സ് രാജകുമാരനെയും പത്നി കാമില പാര്‍ക്കറെയും സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങി. 11ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തുന്ന ഇവര്‍ നാലു ദിവസം കേരളത്തില്‍ ഉണ്ടാവും. ബ്രീട്ടീഷ് രാജകുടുംബാംഗത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കര്‍ശനമായ സുരക്ഷയാണ് ഒരുക്കുന്നത്. തേവരയിലെ ഫോക്ലോര് മ്യൂസിയം സന്ദര്‍ശിക്കുന്ന ഇവര്‍ക്കു മുന്നില്‍ തെയ്യവും കഥകളിയും അരങ്ങേറും. 12ന് വാഴച്ചാലിലെ ആനത്താരയിലൂടെ ഇവര്‍ സഞ്ചാരം നടത്തും. ഫോര്‍ട്ട് കൊച്ചിയിലെ ജൂതപ്പള്ളിയും മട്ടാഞ്ചേരി കൊട്ടാരവും സന്ദര്‍ശന പട്ടികയിലുണ്ട്.