പാലക്കാട്: ഉത്പാദനവും വിതരണവും നിലച്ച് മലബാര്‍ സിമന്റ്സിനെ പ്രവര്‍ത്തന രഹിതമാക്കുന്നതിലേക്ക് എത്തിച്ചത് ടെന്റര്‍ നടപടികളിലെ കാലതാമസം. അന്വേഷണത്തിനും നടപടിക്കും സാദ്ധ്യത തെളിഞ്ഞതോടെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉന്നതരെ രക്ഷിക്കാനാണ് നീക്കം. സെപ്തംബര്‍ പന്ത്രണ്ടിനാണ് മലബാര്‍ സിമന്റ്സില്‍ ഉത്പദനം നിലച്ചത്. കല്‍ക്കരി എത്തിക്കുന്നതിലുള്ള വീഴ്ചയാണ് ഉത്പാദനം നിലച്ച അവസ്ഥയിലെത്തിച്ചത്. പരമാവധി ഒരു ലക്ഷം രൂപവരെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മാത്രം അധികാരമുള്ള മാത്യു ജോസഫ് എന്ന സിസ്റ്റം അനലിസ്റ്റ് ഉദ്യോഗസ്ഥനെയാണ് 25കോടിയുടെ കല്‍ക്കരി വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സസ്പെന്റ് ചെയ്തത്.