മംഗള്യാന് ചൊവ്വാ പര്യവേക്ഷണ പേടകം വിക്ഷേപണത്തിനൊരുങ്ങി. പിഎസ്എല്‍വി 25 ആണ് വിക്ഷേപണ വാഹനം. പിഎസ്എല്‍വി 24 വിക്ഷേപണങ്ങളില്‍ 23 വിജയമായിരുന്നെങ്കിലും ഇത്തവണത്തേത് ഏറെ സാങ്കേതിക പ്രത്യേകതകള്‍ ഉള്ളതാണ്. പിഎസ്എല്‍വിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പര്യവേഷണമാണിത്. ഏതാണ്ട് 300 ദിവസത്തോളം നീണ്ടു നില്ക്കുന്ന യാത്രയാണ് ദൗത്യത്തിനായി വേണ്ടത്. ഒട്ടേറെ സാങ്കേതിക വെല്ലുവിളികളും ചൊവ്വാ ദൗത്യത്തിനുണ്ട്. വിക്ഷേപണത്തിനിടയില്‍ പത്ത് മുതല്‍ ഇരുപതു മിനുട്ട് സമയം വരെ വിക്ഷേപണ വാഹനവും ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതാവും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വിക്ഷേപിച്ചു കഴിഞ്ഞ് 44 മിനുട്ടിന് ശേഷമാണ് ഇങ്ങനെ ബന്ധം ഇല്ലാതാകുന്നത്. ഇതിന് ശേഷം സൗത്ത് പെസഫിക്ക് സമുദ്രത്തില്‍ കപ്പലുകളില്‍ ഉറപ്പിച്ചു നിര്‍ത്തിയ ആന്‍