നിതാഖത് കര്‍ശനമായി നടപ്പാക്കുന്നതിനായി സൗദി ഭരണകൂടം അനുവദിച്ച ഇളവുകാലം കഴിഞ്ഞു. ഇതോടെ കര്‍ശന പരിശോധനയുമായി മുന്നോട്ടു പോകുകയാണ് സൗദി ഭരണകൂടം. രാജ്യത്തുടനീളം അനധികൃത തൊഴിലാളികളെ കണ്ടെത്താനായി റെയ്ഡുകള്‍ തുടങ്ങിക്കഴിഞ്ഞു. പ്രത്യേക സേനയെ ഇതിനുവേണ്ടി സൗദി ഭരണകൂടം നിയോഗിച്ചിട്ടുണ്ട്. പൊതു അവധി ദിവസമായ വെള്ളിയാഴ്ച്ചയും പരിശോധനയുണ്ടാവും. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് ഒളിവില്‍ പോയിട്ടുണ്ട്. ഇത്തരത്തില്‍ ആരെയെങ്കിലും താമസപ്പിച്ചിട്ടുണ്ടെങ്കില് അവര്‍ക്കെതിരെയും നടപടി എടുക്കുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്. ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തവരോട് ജോലിക്ക് വരേണ്ടെന്ന് സ്ഥാപനങ്ങള്‍ നേരത്തെ വ്യക്തമാക്കി.