സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ ബി.ജെ.പി - കോണ്‍ഗ്രസ് വാക്പോര് മുറുകുന്നു. സൈനിക നടപടിയില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം ബി.ജെ.പി ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ മിന്നലാക്രമണം രാഷ്ട്രീയവത്കരിക്കാന്‍ ഒരുകാരണവശാലും ആഗ്രഹിക്കുന്നില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി രക്തത്തിന്റെ ദല്ലാള്‍ ആണ് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ കടുത്ത വിമര്‍ശനം. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: മാത്യു കുഴല്നാടന്, ഡോ. പി.ജെ വിന്‍സെന്റ്, രാധാകൃഷ്ണ മേനോന് എന്നിവര്‍.