ബംഗലുരു: ബംഗലുരു എം.ജി. റോഡിലുള്ള ഒമ്പതു വാതിലുകള്‍ തുറന്നാല്‍ നിങ്ങള്‍ക്ക് വിമാനടിക്കറ്റും പണച്ചലവൊന്നുമില്ലാതെ ഇസ്രായേലിലെത്താം . ബംഗലുരുവിലെ ഇസ്രായേല്‍ കോണ്‍സുലേറ്റാണ് എംജി റോഡ് മെട്രോ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്കായി വെര്‍ച്വല്‍ വിനോദയാത്ര ഒരുക്കിയിരിക്കുന്നത്. വാതിലുകള്‍ തുറന്നാല്‍ നിങ്ങള്‍ക്കും വെര്‍ച്ച്വല്‍ വിനോദയാത്രയുടെ ഭാഗമാകാം. ഇസ്രായേലിലെ ജീവിതരീതി സംസ്കാരം പൈതൃകം തുടങ്ങിയവയെല്ലാം തൊട്ടറിയാന്‍ അവസരമുണ്ട്. കേരളത്തിന്റെ അത്രപോലും വലുപ്പമില്ലാത്ത വെറും മരുഭൂമിയായിരുന്ന സ്ഥലം സഞ്ചാരികളുടെ പറുദീസയായി മാറിയ കഥയാണ് ഓരോ വാതിലും തുറന്നു തരുന്നത്.