ബംഗലുരു: കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം പങ്കുവയ്ക്കണമെന്ന ഉത്തരവ് പാലിക്കാനാവില്ലെന്ന് വ്യക്തമാക്കി കര്‍ണാടകം നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ജഗതീഷ് ഷട്ടാര്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല് നിയമസഭകളിലെ ഇരു സഭകളിലും ചര്‍ച്ച പുരോഗമിക്കുകയാണ്. ചര്‍ച്ചയ്ക്ക് ശേഷം പ്രമേയം വോട്ടിനിട്ട് പാസാക്കും. ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലും പ്രമേയം അവതരിപ്പിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. കര്‍ണാടകയിലെ രാഷ്ട്രീയ കക്ഷികള്‍ വൈരം മറന്ന് ഒന്നായ ഏക വിഷയമെന്ന് നിലയില്‍ പ്രമേയം ഇരു സഭകളിലും ഏകകണ്ഠമായി പാസാക്കാനാകുമെന്നാണ് കരുതുന്നത്.